Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Mathew Thomas

ആ​കാം​ക്ഷ​യും ഉ​ദ്വേ​ഗ​വും നി​റ​ച്ച് മാ​ത്യു; ‘നെ​ല്ലി​ക്കാം​പൊ​യി​ൽ നൈ​റ്റ് റൈ​ഡേ​ഴ്‌​സ്’ ട്രെ​യി​ല​ർ

മാ​ത്യു തോ​മ​സി​നെ നാ​യ​ക​നാ​ക്കി എ​ഡി​റ്റ​ർ നൗ​ഫ​ൽ അ​ബ്ദു​ള്ള ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത നെ​ല്ലി​ക്കാം​പൊ​യി​ൽ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് എ​ന്ന റൊ​മാ​ന്‍റി​ക് സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്.

ആ​ദ്യാ​വ​സാ​നം ആ​കാം​ക്ഷ​യും ഉ​ദ്വേ​ഗ​വും സ​മ്മാ​നി​ക്കു​ന്ന ട്രെ​യി​ല​റാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. മി​സ്റ്റ​റി, ത്രി​ല്ല​ർ, ഘ​ട​ക​ങ്ങ​ൾ​ക്കൊ​പ്പം റൊ​മാ​ന്‍റി​ക്, ഫാ​ന്‍റ​സി ഘ​ട​ക​ങ്ങ​ളും ചി​ത്ര​ത്തി​ൽ ഉ​ണ്ടെ​ന്നു​ള്ള സൂ​ച​ന​യും ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കു​ന്നു.

ചി​ത്രം 2025 ഒ​ക്ടോ​ബ​ർ 24 നാ​ണ് ആ​ഗോ​ള റി​ലീ​സാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്. എ ​ആ​ന്‍​ഡ് എ​ച്ച്. എ​സ്. പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​ബ്ബാ​സ് തി​രു​നാ​വാ​യ, സ​ജി​ന്‍ അ​ലി, ഹം​സ തി​രു​നാ​വാ​യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Up